Posted By user Posted On

butterfly കേരളത്തിലെ ചിത്രശലഭം യുഎഇയിൽ എത്തി; ശലഭത്തെ കണ്ടെത്തിയവരിൽ മലയാളി യുവാവും

അബുദാബി∙ കേരളത്തിൽ കാണപ്പെടുന്ന കുഞ്ഞൻ ചിത്രശലഭം കോമൺ ബാൻഡഡ് ഔൾ യുഎഇയിൽ എത്തി. butterfly അബുദാബിയിലും ദുബായിലും ആണ് ഈ കുഞ്ഞൻ ശലഭത്തെ ഇതുവരെ കണ്ടത്. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ കാണാത്ത ശലഭത്തെ കണ്ടെത്തിയവരിൽ ഒരാൾ മലയാളിയാണ് എന്നതാണ് പ്രധാന കാര്യം. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കിരൺ കണ്ണൻ ആണ് ശലഭത്തെ കണ്ടെത്തിയ മലയാളി. കിരണിന്റെ കണ്ടെത്തലിന്അബുദാബി പരിസ്ഥിതി ഏജൻസി അംഗീകാരം നൽകിയിട്ടുണ്ട്. അബുദാബിയിലെ റിക്രിയേഷൻ പാർക്കിലാണ് കോമൺ ബാൻഡഡ് ഔളിനെ കണ്ടത്. ബ്രിട്ടിഷ് പൗരൻ ഏഞ്ചല മാർതോർപ്പും സമാന ശലഭത്തെ ദുബായിൽ നിന്നു കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ജൈവ സ്ഥിതിയുമായി ബന്ധമില്ലാത്ത യുഎഇയിൽ ഈ ശലഭങ്ങൾ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. ദേശാടന സ്വഭാവമോ ദീർഘദൂരം പറക്കാനുള്ള കഴിവോ ഇവയ്ക്കില്ല. ശലഭത്തെ കണ്ടതിനു സമീപം ഇതിന്റെ ലാർവയും കണ്ടെത്തി. യുഎഇയുടെ കാലാവസ്ഥയിൽ ശലങ്ങൾ മുട്ടയിടാനും പുതിയ ശലഭങ്ങൾക്കു ജന്മം നൽകാനും തുടങ്ങിയതായി കിരൺ കണ്ണൻ പറഞ്ഞു. പാഴ്സൽ ബോക്സുകളിലോ ഇന്ത്യയിൽ നിന്നുള്ള കപ്പലുകളിലോ കയറിയാവാം ശലഭങ്ങൾ കടൽ കടന്നത്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളായതോടെ പരിസ്ഥിതിയുമായി ശലഭം ഇണങ്ങിയെന്ന് മനസ്സിലാക്കാമെന്നും കിരൺ പറഞ്ഞു.

.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *