Posted By user Posted On

sea in the world കാണാം അത്ഭുതക്കാഴ്ചകൾ; ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് ഇനി യുഎഇയ്ക്ക് സ്വന്തം

അബുദാബി∙ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ ‘സീ വേൾഡ് അബുദാബി’ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി sea in the world തുറക്കും. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ ആകർഷണമായ യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഉ​ദ്ഘാ​ട​ന​ശേ​ഷം ശൈ​ഖ് ഖാ​ലി​ദ് സീ​വേ​ൾഡ് ചു​റ്റി​ക്ക​ണ്ടു. സ​മു​ദ്ര​ജീ​വി​ക​ളെ​ക്കു​റി​ച്ച് സ​ന്ദ​ർശ​ക​ർക്ക് ബോ​ധ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് 1,83,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വി​നോ​ദ​വും വി​ജ്ഞാ​ന​വും സം​ഗ​മി​പ്പി​ച്ച് സീ​വേ​ൾഡ് യാ​സ് ഐ​ല​ൻഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മി​റാ​ലി​ൻറെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സീ​വേ​ൾഡ് പാ​ർക്‌​സ് ആ​ൻഡ് എ​ന്റ​ർടെ​യി​ൻമെ​ൻറ്​ സീ​വേ​ൾഡ് യാ​സ് ഐ​ല​ൻഡ് നി​ർമി​ച്ച​ത്. ഗ​വേ​ഷ​ണ, റെ​സ്‌​ക്യൂ, പു​ന​ര​ധി​വാ​സ, വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം കൂ​ടി​യാ​യാ​ണ് സീ​വേ​ൾഡി​നെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യത്യസ്ത പ്രമേയങ്ങളിൽ 8 സോണുകളാക്കി തിരിച്ചു 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കടൽ കൊട്ടാരം. 2.5 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധ ഇനം ഡോൾഫിൻ, കടൽ നക്ഷത്രം, അരയന്നം, പെൻഗ്വിൻ, വ്യത്യസ്ഥ ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽജീവികളെ കാണാം. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവ്വതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങി തനത് ആവാസ വ്യവസ്ഥകളിലാണ് ഇവയെ സംരക്ഷിച്ചിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

https://www.pravasiinfo.com/wp-admin/post.php?post=13241&action=edit

Comments (0)

Leave a Reply

Your email address will not be published. Required fields are marked *