expat വർഷങ്ങളായി താമസം ദുബായിൽ, അറസ്റ്റ് ചെയ്ത് പാക്ക് പട്ടാളം; പ്രവാസി മലയാളി കറാച്ചി ജയിലിൽ മരിച്ചു
പാലക്കാട്: പാലക്കാട് കപ്പൂർ സ്വദേശി പാകിസ്താനിലെ ജയിലിൽ മരിച്ചതായി റിപ്പോർട്ടുകൾ. കപ്പൂർ expat സ്വദേശി സുൾഫിക്കർ (48) ആണ് മരിച്ചത്. മൃതദേഹം പഞ്ചാബ് അതിർത്തിയിൽ വച്ച് ബന്ധുക്കൾക്ക് കൈമാറുമെന്നാണ് വിവരം. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. ഇന്നലെ രാവിലെയാണു മരണവിവരം കേരള പൊലീസിനു ലഭിക്കുന്നത്. അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന. വർഷങ്ങളായി സുൾഫിക്കറിനെക്കുറിച്ച് ബന്ധുക്കൾക്ക് ഒരു അറിവും ഇല്ലായിരുന്നു. ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും നിലവിലുണ്ടായിരുന്നു. തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്. അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സുൾഫിക്കർ 2018-ലാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)