expat യുഎഇയിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദുബൈ: യുഎഇയിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു expat. മലപ്പുറം അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ് ഡ്രൈവറായിരുന്നു. അദ്ദേഹം മസ്തിഷ്കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ദുബൈയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിതാവ്- ടി.പി. അലി. മാതാവ്- കെ. ഫാത്തിമ. ഭാര്യ – ഖദീജ (മുക്കം ഓർഫനേജ് സ്കൂൾ അധ്യാപിക). മക്കൾ – ദിൽകഷ്, ആലിയ, ഐഷ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)