mahzooz ae കാർ വാങ്ങണം, വീട് വയ്ക്കണം, പിന്നെ വിവാഹം നന്നായി നടത്തണം; ഇന്ത്യൻ പ്രവാസിക്ക് മഹ്സൂസ് വഴി ഒരു മില്യൺ ദിർഹം സമ്മാനം
ഇക്കുറി മഹ്സൂസ് വഴി ഭാഗ്യമെത്തിയത് ഇന്ത്യൻ പ്രവാസിയെ തേടി. ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരനായ mahzooz ae വിപിൻ ആണ് ഗ്യാരണ്ടീസ് റാഫ്‍ൾ സമ്മാനമായ AED 1,000,000 സ്വന്തമാക്കിയത്. മെയ് 20-ന് നടന്ന 129-ാം നറുക്കെടുപ്പിൽ AED 1,601,500 ആണ് മൊത്തം പ്രൈസ് മണി. മൊത്തം വിജയികളുടെ എണ്ണം 1,645 ആണ്. വിവാഹത്തിനായി പണം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് വിപിനിനെ തേടി ഭാഗ്യമെത്തിയത്. രണ്ടു വർഷമായി യു.എ.ഇയിൽ ആണ് വിപിൻ താമസിക്കുന്നത്. നാല് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇതിന് മുൻപ് മഹ്സൂസിലൂടെ AED 350 വിപിന് ലഭിച്ചിട്ടുണ്ട്.സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോൾ തന്നെ വിവാഹത്തെക്കുറിച്ചാണ് ചിന്തിച്ചതെന്ന് വിപിൻ പറയുന്നു.”വിവാഹം നടത്താനുള്ള ചെലവുകൾ വളരെ കൂടുതലാണ്. സമ്മാനമായി AED 1,000,000 ലഭിച്ചപ്പോൾ ഞാൻ അത്യധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ളയാളെ എനിക്ക് ഇനി വിവാഹം കഴിക്കാം,മൂത്ത സഹോദരന് ഒരു പുതിയ കാർ, കുടുംബത്തിന് പുത്തൻ വീട് എന്നിവയും എന്റെ ലക്ഷ്യമാണ്. ആദ്യം എനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ നൈറ്റ് ഷിഫ്റ്റിലായിരുന്നു. തിരികെ വീട്ടിലെത്തി ഫോൺ പരിശോധിച്ചപ്പോൾ മഹ്സൂസിൽ നിന്നുള്ള മെയിൽ കണ്ടു. ഞെട്ടിപ്പോയ ഞാൻ നേരെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. ഇന്ത്യയിലുള്ള പ്രതിശ്രുത വധുവിനോട് ഇത് പറഞ്ഞെങ്കിലും അവൾ വിശ്വസിച്ചില്ല. അപ്പോൾ ഞാൻ മഹ്സൂസ് അക്കൗണ്ടിൻറെ സ്ക്രീൻ ഷോട്ട് അവൾക്ക് അയച്ചുനൽകി.”, വിപിൻ പറഞ്ഞു. വെറും AED 35 മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഭാഗ്യശാലിക്ക് AED 20,000,000 നേടാം. ആഴ്ച്ച നടക്കുന്ന നറുക്കെടുപ്പിൽ AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)