Posted By user Posted On

dubai lucky draw ticketsപ്രവാസം അവസാനിപ്പിച്ച് പ്രായമായ മാതാപിതാക്കളെ നോക്കാൻ നാട്ടിലേക്ക് മടങ്ങി; പിന്നാലെ പ്രവാസി ഇന്ത്യക്കാരനെ തേടി ഗൾഫിൽ നിന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

ദുബൈ: പ്രായമായ മാതാപിതാക്കളെ നോക്കാൻ വേണ്ടി നാട്ടിലേക്ക് മടങ്ങിയ പ്രവാസി ഇന്ത്യക്കാരനെ തേടി ​ഗൾഫിൽ dubai lucky draw tickets നിന്ന് എത്തിയത് എട്ട് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വെച്ചുനടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലാണ് ചെന്നൈ സ്വദേശിയായ പ്രശാന്തിന് പത്ത് ലക്ഷം ഡോളറിന്റെ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്.മേയ് 11ന് ഓൺലൈനായി എടുത്ത 3059 എന്ന നമ്പറിലെ ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്. ആദ്യമായാണ് ഒരു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കാൻ പ്രശാന്ത് തീരുമാനിച്ചത്. അബുദാബി കൊമേഴ്‍സ്യൽ ബാങ്കിൽ ജോലി ചെയ്‍തിരുന്ന അദ്ദേഹം പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ച് പ്രശാന്ത് നാട്ടിലേക്ക് അടുത്തിടെ നാട്ടിലെ മടങ്ങുകയായിരുന്നു. യാത്ര തിരിക്കുന്ന ദിവസം ഓൺലൈനിലൂടെയാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. ആ സമയത്ത് ഓൺലൈനിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു ടിക്കറ്റായിരുന്നു അത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന് ‘പ്രായമായ മാതാപിതാക്കൾക്ക് അവരുടെ രോഗാവസ്ഥയിൽ സഹായകമായ തരത്തിൽ പണം ചെലവഴിക്കും’ എന്നാണ് പ്രശാന്ത് പറയുന്നത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലെ പത്ത് ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്ന 210-ാമത് ഇന്ത്യക്കാരനാണ് പ്രശാന്ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *