indian indigo പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു, ഒഴിവായത് വൻ ദുരന്തം; യുഎഇയിലേക്കുള്ള വിമാനം സർവീസ് റദ്ദാക്കി
മംഗളൂരു: പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ദുബൈയിലേക്കുള്ള വിമാനം സർവീസ് റദ്ദാക്കി indian indigo. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെയാണ് പക്ഷിയിടിച്ചത്. ഇതേ തുടർന്ന് യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിന്റെ സർവീസ് റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്.160 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ടാക്സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോൾ ചിറകുകളിലൊന്നിൽ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാർക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂർ വഴി പകരം വിമാനം ഏർപ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)