expat യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ലാൻഡ് മാർക് ഗ്രൂപ്പ് ഉടമയുമായ മിക്കി ജഗത്യാനി അന്തരിച്ചു
ദുബായ്∙ യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി (മുകേഷ് വാദുമൽ–73) അന്തരിച്ചു. expat ദുബായ് ആസ്ഥാനമായുള്ള ലാൻഡ് മാർക് ഗ്രൂപ്പിന്റെ ചെയർമാനും ഉടമയുമാണ് അദ്ദേഹം.മാക്‌സ്, ബേബിഷോപ്പ്, സ്‌പ്ലാഷ്, ഹോംസെൻറർ തുടങ്ങി ഏറെ ജനപ്രിയമായ ബ്രാൻഡുകൾ ലാൻഡ്മാർക്ക് ഗ്രൂപ്പിൻറെ കീഴിലാണ്. ഗൾഫിലുടനീളമുളള വിപണികളിൽ ശക്തമായ സ്വാധീനം ചെലുത്തിയ ശേഷം ഇന്ത്യയിലേക്ക് ഉൾപ്പടെ വ്യാപാരം വിപുലപ്പെടുത്തിയിരുന്നു.സിന്ധി കുടുംബാംഗമായ മിക്കി ഭാര്യയും മൂന്ന് മക്കളുമൊത്ത് ദുബായിലാണ് താമസിച്ചിരുന്നത്. 1973 ൽ ബഹ്റൈനിലാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. മിക്കിയുടെ ഭാര്യ രേണുക അധ്യക്ഷയായ ഗ്രൂപ്പ് 21 രാജ്യങ്ങളിലായി 2200 ലധികം ഔട്ട്ലെറ്റുകളുണ്ട്.സിന്ധി കുടുംബാംഗമായ മിക്കി ചെന്നൈ, മുംബൈ, ബെയ്റൂത്ത് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ ശേഷം ലണ്ടനിലെ അക്കൗണ്ടിങ് സ്കൂളിലും പഠനം നടത്തിയിരുന്നു. തുടർന്ന് ബഹ്റൈനിലെത്തി അന്തരിച്ച സഹോദരന്റെ വ്യാപാര സ്ഥാപനമായ ബേബി ഷോപ് ഏറ്റെടുത്ത് നടത്തിയാണ് ബിസിനസ് ജീവിതം ആരംഭിച്ചത്. ഗൾഫ് യുദ്ധത്തെ തുടർന്ന് ദുബായിലെത്തിയാണ് ലാൻഡ് മാർക് ഗ്രൂപ് ആരംഭിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)