dubai police cyber crime ‘13കാരനെ ദുബൈ പൊലീസിലെടുത്തു’; ‘സ്കൂൾ സുരക്ഷ’ സംരംഭത്തിന് വൻ സ്വീകാര്യത
ദുബൈ: പൊലീസ് ഉദ്യോഗസ്ഥൻ ആവണമെന്ന 13കാരന്റെ ആഗ്രഹത്തിനൊപ്പം നിന്ന് ദുബായ് പൊലീസ്. dubai police cyber crime ഹുസൈൻ യൂസുഫ് മെർസക്കാണ് ഒരുദിവസത്തേക്ക് ദുബൈ പൊലീസിൻറെ യൂനിഫോം അണിഞ്ഞത്. അൽ മുറാഖബത്ത് സ്റ്റേഷനിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. രാവിലെ ഹുസൈൻ യൂസുഫ് യൂനിഫോമണിഞ്ഞാണ് സ്റ്റേഷൻ ഡ്യൂട്ടിക്കെത്തിയത്. കൂടാതെ ദുബൈ പൊലീസിൻറെ ലക്ഷ്വറി പെട്രോൾ കാർ ഓടിക്കാനുള്ള സൗഭാഗ്യവും ഹുസൈൻ യൂസുഫിന് കിട്ടി.‘സ്കൂൾ സുരക്ഷ’ സംരംഭത്തിൻറെ ഭാഗമായി ജനറൽ ഡിപാർട്ട്മെൻറ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിൻറെ സുരക്ഷ ബോധവത്കരണ വകുപ്പാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. അൽ മുറാഖബാത്ത് സ്റ്റേഷന്റെയും ജനറൽ ഡിപാർട്ട് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ടൂറിസം പൊലീസിൻറെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടിപ്പൊലീസിന് പ്രത്യേക പുരസ്കാരവും വിജയാശംസകളും നേർന്നാണ് ദുബൈ പൊലീസ് യാത്രയാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)