mahzooz ae 45-ാമത്തെ മില്യനയറെ തെരഞ്ഞെടുത്ത് മഹ്സൂസ്; 888 വിജയികൾ 1,417,000 ദിർഹം സമ്മാനം
ദുബൈ: 45-ാമത്തെ മില്യനയറെ കണ്ടെത്തി മഹ്സൂസ്. ശനിയാഴ്ച നടന്ന 130-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് mahzooz ae പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആകെ 888 വിജയികൾ 1,417,000 ദിർഹം സ്വന്തമാക്കി. 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം ഈ ആഴ്ച ആർക്കും ലഭിച്ചില്ല. അഞ്ച് സംഖ്യകളിൽ നാലെണ്ണം യോജിച്ചുവന്ന 19 പേർ 200,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവർ ഓരോരുത്തർക്കും 10,526.31 ദിർഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ചുവന്ന 868 പേർ 250 ദിർഹം വീതം സ്വന്തമാക്കി. എല്ലാ ആഴ്ചയും ഒരാൾക്ക് ഒരു മില്യൻ ദിർഹത്തിന്റെ ഉറപ്പുള്ള സമ്മാനം ഇക്കുറി ലഭിച്ചത് യുഎഇ പൗരനാണ്. സഹർ എന്ന വ്യക്തിയാണ് 34531937 എന്ന റാഫിൾ ഐഡിയിലൂടെ 1,000,000 ദിർഹം നേടിയത്. സമ്മാനങ്ങൾ കൂടുതൽ ആകർഷകമായി മാറുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ പഴയപടി തന്നെ തുടരും. എന്നാൽ ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുള്ളത്. 35 ദിർഹം മാത്രം മുടക്കി മഹ്സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം നൽകുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)