യുഎഇ നിരത്തുകളിൽ ഇനി ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി എത്തും
അബൂദബി: മാലിന്യ ശേഖരണ രംഗത്ത് പരിസ്ഥിതി സൗഹൃദ വൈദ്യുതി ലോറി അവതരിപ്പിച്ച് അബൂദബി. അബൂദബി മാലിന്യനിർമാർജന വകുപ്പായ തദ് വീർ ആണ് പുതിയ പദ്ധതിക്ക് പിന്നിലുള്ളത്. റിനൗൾട്ട് ട്രക്സ് മിഡിലീസ്റ്റ്, അൽ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി നിരത്തിൽ ഇറക്കുന്നത്. അബൂദബിയിലെ ഗാർഹിക മാലിന്യമാണ് ലോറി ശേഖരിക്കുക. ലോറിയുടെ പ്രവർത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളിൽ മതിയായ ചാർജിങ് സ്റ്റേഷനുകൾ അധികൃതർ ഉറപ്പുവരുത്തും.ഒറ്റചാർജിൽ 200 കിലോമീറ്ററിനിടക്ക് ദൂരം സഞ്ചരിക്കാൻ ഇലക്ട്രിക് ലോറിക്കാവും.2050ഓടെ കാർബൺമുക്തമാവുകയെന്ന യു.എ.ഇയുടെ വിശാല ലക്ഷ്യത്തിന് കരുത്തുപകരുന്ന നടപടിയാണ് അബൂദബിയിലെ പുതിയ ഇലക്ട്രിക് മാലിന്യശേഖരണ ലോറികൾ. പാരിസിലും ബാഴ്ലസലോണയിലുമാണ് റിനൗൾട്ടിന്റെ ട്രക്കുകൾ നിരത്ത് കീഴടക്കിയിരിക്കുന്നത്.ഇരുനഗരങ്ങളിലും ഇലക്ട്രിക് ലോറികളുടെ ഉപയോഗത്തിലൂടെ പ്രതിവർഷം നാലായിരം ടണ്ണിലേറെ കാർബൺഡയോക്സൈഡ് പുറന്തള്ളൽ കുറക്കാൻ കഴിയുന്നുവെന്നാണ് കണക്ക്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)