Posted By Admin Admin Posted On

ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മലയാളി വനിത മരണപ്പെട്ടു

നെടുമ്പാശേരി ∙ യാത്രയ്ക്കിടെ വിമാനത്തിൽ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയിൽ) മിനി എൽസ ആന്റണി (52) ആണ് മരിച്ചത്.യാത്രയ്ക്കിടെയാണ് മിനി അബോധാവസ്ഥയിൽ ആയത്. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോഴേക്കും മരിച്ചു. ഭർത്താവ് റോയിയും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. സംസ്കാരം പിന്നീട്. കൊച്ചുമുറിയിൽ ആന്റണിയുടെ മകളാണ്. മാതാവ്: റോസമ്മ.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *