Posted By user Posted On

qysea യുഎഇയിൽ മ​രു​ന്നു വാ​ങ്ങാ​ൻ ഇ​നി ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ട്​ പോ​ക​ണ്ട; മരുന്നുകൾ വീട്ടിൽ ‘പറന്നെത്തും’; ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയകരം

ദു​ബൈ: മ​രു​ന്നു വാ​ങ്ങാ​ൻ ഇ​നി ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ട്​ പോ​ക​ണ്ട. ​ഓ​ർ​ഡ​ർ ചെ​യ്താ​ൽ ഡ്രോ​ണു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് qysea​ എ​ത്തി​ച്ചു​ത​രും. രോഗിയുടെ വീട്ടിൽ മരുന്നുകൾ എത്തിക്കാൻ ഡ്രോൺ പറത്തി ദുബായിലെ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. ഫഖീഹ് യൂണിവേഴ്‌സിറ്റി ആശുപത്രി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ആ​ശു​പ​ത്രി​യു​ടെ 10 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ വ​രു​ന്ന ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ (ഡി.​എ​സ്.​ഒ) സ​ഡ​ർ വി​ല്ല​യി​ലാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഡ്രോ​ൺ മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​ത്.ദു​ബൈ സം​യോ​ജി​ത സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​വും നോ​ള​ജ്​ ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ സ്​​പെ​ഷ​ൽ സോ​ണു​മാ​യ ഡി.​എ​സ്.​ഒ​യി​ൽ ഒ​രു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു, 2021-ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആരംഭിച്ച ഡ്രോൺ ഗതാഗതം പ്രവർത്തനക്ഷമമാക്കാനുള്ള ദുബായ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ പരീക്ഷണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *