താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ പുതിയ സംരംഭവുമായി ദുബായ് സർക്കാർ
ദുബായ് : താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ പുതിയ സംരംഭവുമായി അബുദാബി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഇടപഴകാനും നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്താനുമായാണു പദ്ധതിയെന്നു മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട് വകുപ്പ് (ഡിഎംടി) അറിയിച്ചു.
ഇതിന്റെ ഭാഗമായി വിവിധ സമൂഹങ്ങളുമായി ചർച്ച നടത്തും. തുടക്കത്തിൽ നഗരം കേന്ദ്രീകരിച്ചു നടക്കുന്ന സമ്മേളനങ്ങൾ പിന്നീട് അൽഐൻ, അൽ ദഫ്റ തുടങ്ങി എമിറേറ്റിൽ ഉടനീളം വ്യാപിപ്പിക്കുമെന്ന് ഡിഎംടി ചെയർമാൻ ഫലാഹ് അൽ അഹ്ബാബി പറഞ്ഞു.
ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ എമിറേറ്റായി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)