traffic കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി, തടവും ഡ്രൈവിങ് ലൈസൻസ് പിൻവലിക്കലും പിഴയും ശിക്ഷ
കുവൈത്ത് സിറ്റി: റോഡിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി traffic കുവൈത്ത്. ഇത്തരക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നാണ് ട്രാഫിക് കോടതി ഉത്തരവിട്ടിരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നവർക്ക് തടവും ഡ്രൈവിങ് ലൈസൻസ് പിൻവലിക്കലും പിഴയും ശിക്ഷയായി നൽകണമെന്നാണ് നിർദേശം. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായി ആഭ്യന്തര മന്ത്രാലയവും അഭ്യർഥിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ എമർജൻസി ഫോണിൽ (112) വിളിക്കാം. വാട്സ്ആപ് വഴി ട്രാഫിക് നമ്പറിലേക്ക് (99324092) വിവരങ്ങൾ അയക്കുകയും ചെയ്യാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)