Posted By user Posted On

defender car price സാങ്കേതിക തകരാറിനെ തുടർന്ന് യുഎഇയിൽ അ​ഞ്ചു​മാ​സ​ത്തി​നി​ടെ കമ്പനികൾ തി​രി​കെവി​ളി​ച്ച​ത്​ 34,000 കാ​റു​ക​ൾ

ദു​ബൈ: വി​വി​ധ സാ​​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ defender car price യു.​എ.​ഇ​യി​ൽ പ്ര​മു​ഖ ക​മ്പ​നി​ക​ൾ തി​രി​കെ വി​ളി​ച്ച​ത്​ 34,836 കാ​റു​ക​ൾ. ​ലോ​കോ​ത്ത​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്​​സി​ഡ​ൻ​സ്​ ബെ​ൻ​സ്, ജി.​എം.​സി, ഫോ​ർ​ഡ്, ജീ​പ്പ്, കി​യ, മ​സ്​​ദ, ബെ​ൻറ്​​ലി, ഡോ​ഡ്ജ്, ലാ​ൻ​ഡ്​ റോ​വ​ർ എ​ന്നീ ഒ​മ്പ​തു ക​മ്പ​നി​ക​ളാ​ണ് ത​ങ്ങ​ളു​ടെ​ വി​വി​ധ മോ​ഡ​ലു​ക​ൾ തി​രി​കെ വി​ളി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​​ 41 ശ​ത​മാ​നം അ​ധി​കം കാ​റു​ക​ളാ​ണ്​ ഈ ​വ​ർ​ഷം തി​രി​കെ വി​ളി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​റു​ക​ൾ തി​രി​കെ വി​ളി​ച്ച​ത്​ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു. 17791 കാ​റു​ക​ൾ.

ഇ​ത്ത​വ​ണ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഫോ​ർ​ഡാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​റു​ക​ൾ തി​രി​കെ വി​ളി​ച്ച​ത്. 17,603 കാ​റു​ക​ൾ. മെ​ഴ്​​സി​ഡ​സ്​ 14,013, ജീ​പ്പ്​ 1,772, ജി.​എം.​എ​സി/​കാ​ർ​ഡി​ലാ​ക്​ 309, ഡോ​ഡ്ജ്​ 184, ലി​ങ്ക​ൻ 133, ഇ​സൂ​സു 110, കി​യ 92, ലാ​ൻ​ഡ്​ റോ​വ​ർ 85, മ​സ്​​ദ 49, ബെ​ൻറ്​​ലി 36 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ക​മ്പ​നി​ക​ളു​ടെ ക​ണ​ക്ക്.

ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ നി​ർ​മാ​ണ ത​ക​രാ​റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം കാ​റു​ക​ൾ തി​രി​കെ വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ 27 നോ​ട്ടീ​സു​ക​ളാ​ണ്​ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 59,000 കാ​റു​ക​ൾ തി​രി​കെ വി​ളി​ക്കാ​നാ​യി 65 തി​രി​കെ വി​ളി​ക്ക​ൽ നോ​ട്ടീ​സു​ക​ൾ​ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *