loratadine വിദേശത്ത് ലഹരി മരുന്ന് ഉപയോഗിച്ചാൽ തിരിച്ചെത്തുമ്പോൾ പിടിവീഴും; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
അബുദാബി വിദേശത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്ന യുഎഇ നിവാസികൾ തിരിച്ചെത്തുമ്പോൾ loratadine പിടിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി പൊലീസ്. മയക്കുമരുന്ന് വിപണനമുള്ള കഫേകളിലും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളിലും പതിവായി പോകുന്ന യുവാക്കളെ നിരീക്ഷിക്കാനും അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുമ്പോൾ അറസ്റ്റു ചെയ്യാനും മടിക്കില്ലെന്ന് ദുബൈയിലെ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും യു.എ.ഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗം ചില രാജ്യങ്ങളിൽ നിയമാനുസൃതമാണെങ്കിലും യുഎഇയിൽ നിയമവിരുദ്ധമാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലും മയക്കുമരുന്നിനെതിരെ ബോധവത്കരണ സന്ദേശം എത്തിക്കുന്നതിനായി വാണിജ്യ സെൻററുകളിൽ നടത്തുന്ന ഇത്തരം പരിപാടികൾ പ്രശംസനീയമാണെന്നും ലഫ്. ജനറൽ തമീം കൂട്ടിച്ചേർത്തു. ‘നമുക്കൊപ്പം ചേരൂ ഇത് നിർത്താൻ’ എന്ന മുദ്രാവാക്യവുമായി രൂപവത്കരിച്ച ഡ്രഗ് പ്രിവൻഷൻ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാർജയിലെ സിറ്റി സെൻറർ അൽ സാഹിയ മാളിൽ നടന്ന ചടങ്ങിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)