Posted By user Posted On

hangars ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങി യുഎഇ; 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളും

ദുബായ്;ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങി ദുബായ്. 2050ഓടെ ബിസിനസ് സൗഹൃദ hangars ഫ്രീ സോണും റസിഡൻഷ്യൽ ഓപ്ഷനുകളും പൂർത്തിയാക്കി ഏറ്റവും വലിയ വിമാനത്താവളമായി ദുബായിയെ മാറ്റും. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് അർബൻ മാസ്റ്റർ ഡെവലപ്പർ ദുബായ് സൗത്ത് ട്വീറ്റ് ചെയ്തു. 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം. ഏവിയേഷൻ, വ്യോമയാന, ലോജിസ്റ്റിക്‌സ് പദ്ധതികളിലൂടെ വികസനത്തിനാണ് ശ്രമം. പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് അനുയോജ്യമായ വിധം വായു, കര, കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ( മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ) നടപ്പിലാകും. 145 ചതുരശ്ര കിലോമീറ്റർ വിസ്തൃതയിൽ ദുബായിലെ ഏറ്റവും വലിയ ഏക നഗര വികസന പദ്ധതിയാണ് ദുബായ് സൗത്ത് ആസൂത്രണം ചെയ്യുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *