Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം തെളിക്കോട് സ്റ്റേഡിയം റോഡിൽ ഹസീന മൻസിലിൽ പരേതരായ അബ്ദുൽ റഹ്മാൻ – നബീസ ബി വി ദമ്പതികളുടെ മകൻ നൗഷാദ് ആണ് ദുബായിൽ നിര്യാതനായത്. ഹൃദയാഘാതത്തെ തുടർന്ന് ബർദുബൈ മൻഖുൽ ആസ്റ്റർ ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ഹസീന, മക്കൾ: അഫ്സന, അസ്ലം. സഹോദരങ്ങള്‍: ഷംസുദീന്‍ (ദമാം), ഖമറുദീന്‍ (ദുബായ്), നജിം (ദുബൈ), സുധീര്‍ (അബുദാബി), ഷറഫുദീന്‍ (ദമാം), റഹ്മത്ത് സജീര്‍, അസീന ഷാനവാസ്. നൗഷാദ് 14 വര്‍ഷമായി ദുബായില്‍ വിവിധ കമ്പനികളില്‍ ജോലി നോക്കുകയായിരുന്നു. രണ്ട് വര്‍ഷമായി അല്‍ കൂസ് അല്‍ ഭവതി കമ്പനിയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് തൊളിക്കോട് ജുംഅ അത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ രാവിലെ തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമം. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *