Posted By user Posted On

8 പുതിയ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിച്ച് എയർ അറേബ്യ

എയര്‍ അറേബ്യ അബുദാബി 8 പുതിയ സെക്ടറിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു. ഇതില്‍ ആദ്യത്തേതു ഒക്ടോബര്‍ 30ന് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. മറ്റു സര്‍വീസുകള്‍ പിന്നീട് പ്രഖ്യാപിക്കും. അബുദാബിയില്‍നിന്ന് ബെയ്‌റൂത്തിലെ റഫീഖ് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്കു ആഴ്ചയില്‍ 3 സര്‍വീസുണ്ടാകും. എയര്‍ അറേബ്യ അബുദാബിയുടെ 25ാമത് സെക്ടറാണ് ലബനോന്‍. നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലദേശ്, ഈജിപ്ത്, അസര്‍ബെയ്ജാന്‍, ബഹ്‌റൈന്‍, ഒമാന്‍, തുര്‍ക്കി, സുഡാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തിവരുന്നു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *