bigticket ഭാഗ്യം തുണച്ചു; യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വൻ തുക സ്വന്തമാക്കി 79കാരിയായ മലയാളി
മെയ് അവസാന ആഴ്ച്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. bigticket ഇന്ത്യ, ശ്രീലങ്ക, ലബനൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവർ 100,000 ദിർഹം വീതമാണ് സ്വന്തമാക്കിയത്.കേരളത്തിൽ നിന്നുള്ള 79 വയസ്സുകാരിയായ പദ്മാവതിയാണ് ആദ്യത്തെ ഭാഗ്യശാലി.
2017 മുതൽ നാല് സുഹൃത്തുക്കൾക്കൊപ്പം പദ്മാവതി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ടെന്നും പ്രമോഷൻ തീരാൻ മിനിറ്റുകൾ അവശേഷിക്കവെയാണ് ഇത്തവണ ടിക്കറ്റ് സ്വന്തമാക്കിയതെന്നുമാണ് പദ്മാവതി പറഞ്ഞത്. വിജയത്തിൽ വലിയ സന്തോഷമുണ്ടെന്നും സമ്മാനത്തുക കൊണ്ട് വീട് നവീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ദുബായിൽ താമസിക്കുന്ന ബസു 64 വയസ്സുകാരനായ ഗൗതം ബസുവാണ് രണ്ടാമത്തെ ഭാഗ്യശാലി. 25 വർഷമായി ബസു യു.എ.ഇയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ബസു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. രണ്ടുവർഷമായി സ്ഥിരമായി ടിക്കറ്റും എടുക്കുന്നുണ്ട്. വ്യവസായത്തിൽ തന്നെ തനിക്ക് കിട്ടിയ സമ്മാനത്തുക നിക്ഷേപിക്കുമെന്ന് അദ്ദേഹം പറയുന്നു.ദുബായിൽ അഞ്ച് വർഷമായി കഫറ്റീരിയ നടത്തുന്ന മുഹമ്മദ് ഷമീറാണ് അടുത്ത വിജയി. എല്ലാ മാസവും 14 സുഹൃത്തുക്കൾക്കൊപ്പം ഈ 28കാരൻ ബിഗ്ടിക്കറ്റെടുക്കാറുണ്ട്.എന്ത് ചെയ്യുമെന്ന് ഷമീർ ഇനിയും തീരുമാനിച്ചിട്ടില്ല. സ്ഥിരമായി ടിക്കറ്റെടുക്കാനാണ് ബാക്കിയുള്ളവർക്ക് ഷമീർ നൽകുന്ന ഉപദേശം. ജൂൺ മാസം റാഫ്ൾ ടിക്കറ്റെടുക്കുന്നവർക്ക് ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിൽ മൂന്നു പേർക്ക് AED 100,000 വീതവും 20 പേർക്ക് AED 10,000 വീതവും നേടാം. ഇതേ ടിക്കറ്റിലൂടെ തന്നെ ഗ്രാൻഡ് പ്രൈസായ AED 15 മില്യൺ നേടാനും കഴിയും. അല്ലെങ്കിൽ ജൂലൈ മൂന്നിന് ക്യാഷ് പ്രൈസുകളും നേടാം. ജൂൺ 30 വരെ ടിക്കറ്റുകൾ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകൾ വാങ്ങാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)