Posted By user Posted On

യുഎഇ അഴിമതി മുക്തമാക്കാൻ വരുന്നു വാജിബ് പോർട്ടൽ; പുതിയ പദ്ധതിയെ കുറിച്ച് വിശദമായി അറിയാം

അബുദാബി∙ അഴിമതി റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ ആരംഭിച്ച പ്രത്യേക പോർട്ടലിന്റെ സേവനം (വാജിബ്) രാജ്യം മുഴുവൻ വ്യാപിപ്പിച്ചു. അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനായി അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി കഴിഞ്ഞ മേയിലാണ് പോർട്ടലിൽ ആരംഭിച്ചത്. ഇനിമുതൽ ഈ പോർട്ടൽ 7 എമിറേറ്റിലെയും സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനാകുമെന്ന് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു. രാജ്യത്തെയും സാമ്പത്തിക സ്രോതസുകളെയും അഴിമതി മുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ പ്രവർത്തനം വിജയിച്ചതോടെയാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളുടെ സാമ്പത്തിക തിരിമറിയോ അഴിമതിയോ വെബ്സൈറ്റിലൂടെ (https://wajib.gov.ae/) പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സദ്ഭരണം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അതോറിറ്റി അറിയിച്ചു. പരാതിക്കാരുടെ സ്വകാര്യത സംരക്ഷിക്കുംവിധം രഹസ്യസ്വഭാവത്തിലാണ് പ്ലാറ്റ്ഫോം രൂപകൽപന. മികച്ച സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. സാമ്പത്തിക, ഭരണ ഇടപെടലുകളിൽ സുതാര്യതയും സമഗ്രതയും ഉത്തരവാദിത്തവും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *