Posted By user Posted On

haccp iso ഭക്ഷ്യ സുരക്ഷയ്ക്ക് മുൻ​ഗണന; യുഎഇയിൽ ഇനി സദ്ന റേറ്റിം​ഗും, അറിയാം വിശദമായി

അബുദാബി∙അബുദാബി എമിറേറ്റിലുടനീളമുള്ള 6,900 ഭക്ഷ്യ വിപണന സ്ഥാപനങ്ങളുടെ haccp iso പുറം ഭാഗത്ത് “സദ്ന റേറ്റിങ്” സ്റ്റിക്കറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഭക്ഷ്യ സുരക്ഷാ വിഭാഗം ആരംഭിച്ചു. ലേബലിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു ആർ കോ‍ഡ് സ്കാൻ ചെയ്താൽ ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പാക്കാൻ പൊതു ജനങ്ങൾക്ക് സാധ്യമാകും. റസ്റ്ററന്റുകൾ, കഫേകൾ, ബേക്കറികൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 6900 ഭക്ഷ്യ സ്ഥാപനങ്ങൾ “സദ്ന റേറ്റിങ്” ലേബലുകൾ സ്ഥാപിക്കും. ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മുഴുവൻ നടപടികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇലക്ട്രോണിക് ആപ്ലിക്കേഷൻ നേരിട്ട് സന്ദർശിച്ചോ, പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്തോ, അല്ലെങ്കിൽ ഭക്ഷ്യ സ്ഥാപനങ്ങളുടെ മുൻവശത്ത് പ്രദർശിപ്പിച്ചിരിക്കുന്ന മൂല്യനിർണയ സ്റ്റിക്കറുകൾ നിരീക്ഷിച്ചോ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് ലഭിക്കും.അബുദാബിയെ ഒരു വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ഉയർന്ന നിലവാരം സ്ഥാപിക്കുകയും താമസക്കാരുടെ ക്ഷേമം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എല്ലാ അബുദാബി നിവാസികൾക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഭക്ഷ്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ അവലോകനം ചെയ്യാനുള്ള സംവിധാനം പ്രദാനം ചെയ്യുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമായാണ് “സദ്ന റേറ്റിങ്” സംരംഭം ആരംഭിച്ചത് .

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/
https://www.pravasiinfo.com/2023/06/10/rescue-kuwait-fire-force-rescued-two-labourers-who-fell-in-to-a-well/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *