insurance യുഎഇ തൊഴിൽനഷ്ട ഇൻഷുറൻസ് രജിസ്ട്രേഷൻ; ചില ജീവനക്കാർക്ക് ഇളവ്, വിശദമായി അറിയാം
ദുബൈ: ജനുവരി ഒന്നിന് നിലവിൽ വന്ന തൊഴിൽ നഷ്ട ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് insurance എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാർക്ക് ഇളവ്. സ്ഥിരം ജീവനക്കാർക്കാണ് ഇളവുള്ളത്. എമിറേറ്റ്സിൻറെ കാർഗോ, എയർപോർട്ട് ഹാൻഡ് ലിങ് യൂനിറ്റായ ഡിനാറ്റയിലെ ജീവനക്കാർക്കും ഇളവുണ്ട്. എന്നാൽ, സ്വമേധയാ പദ്ധതിയിൽ അംഗമാകുന്നതിൽ തടസ്സമില്ല. ജൂൺ 30നാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. ഫ്രീസോൺ ഉൾപ്പെടെ സ്വകാര്യ, പൊതു മേഖലകളിൽ ജോലിചെയ്യുന്ന തദ്ദേശീയരും പ്രവാസികളുമായ മുഴുവൻ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് തൊഴിൽ വകുപ്പിൻറെ നിർദേശം. ജൂൺ 30നകം രജിസ്റ്റർ ചെയ്യാത്തവർ 400 ദിർഹം പിഴ നൽകണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)