അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു
അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ റോഡ് മുറിച്ചു കടക്കവേ വാനിടിച്ച് മലയാളി മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇദ്ദേഹത്തെ വാനിടിച്ച് തെറിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലനാണ് (51) അപകടത്തിൽ മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻതന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ; ശില്പ (എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്റ്റ്). മക്കൾ: ശ്രാവൺ (യു.കെ), ശ്രേയ. പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലൻറെയും കമലത്തിൻറെയും മകനാണ് ശ്രീലേഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)