safety സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അബൂദബിയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
അബൂദബി: സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അബൂദബിയിൽ മൂന്ന് സ്ഥാപനങ്ങൾ അധികൃതർ safety അടച്ചുപൂട്ടി. ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും ഭീഷണിയാവുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെ സിവിൽ ഡിഫൻസ് അതോറിറ്റിയാണ് എമിറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. അബൂദബിയിലെ നിരവധി കെട്ടിടങ്ങൾ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന നിയമലംഘനങ്ങൾ നടത്തിയതായി പരിശോധനയിൽ വ്യക്തമായി. തുടർന്നാണ് ഗുരുതര നിയമലംഘനം കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. നിയമലംഘനങ്ങളിൽനിന്ന് പിന്മാറുന്നതിനും തെറ്റായ നടപടികൾ തിരുത്തുന്നതിനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും മതിയായ ശുചിത്വം ഉണ്ടായിരുന്നില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)