emirates cabinയുഎഇയിൽ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്
ദുബൈ: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ് emirates cabin. ഒക്ടോബർ 29 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി പറയുന്നു. നിലവിൽ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്. രണ്ടു റൂട്ടുകളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫോർ ക്ലാസ് എ380 ഡബ്ൾ ഡക്കറിലെ പ്രീമിയം ഇക്കോണമി കാബിനുകൾ പ്രധാന ഡക്കിൻറെ മുൻവശത്താണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ടവ്വലുകൾ, വെൽകം ഡ്രിങ്ക് ഉൾപ്പെടെ സ്പെഷൽ ഫ്ലൈറ്റ് മെനുവാണ് പ്രീമിയം യാത്രക്കാർക്ക് നൽകുക.അതേസമയം, ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടില്ല. ബംഗളൂരുവിലേക്കുള്ള ഇക്കണോമി ക്ലാസിന് 1,125 ദിർഹം മുതലും ബിസിനസ് ക്ലാസിന് 5,455 ദിർഹം മുതലുമാണ് ടിക്കറ്റ് ചാർജ് ആരംഭിക്കുന്നത്. നിലവിൽ ലണ്ടൻ, ഹീത്രൂ, സിഡ്നി, ഓക്ക്ലൻഡ്, ക്രൈസ്റ്റ്ചർച്ച്, മെൽബൺ, സിംഗപ്പൂർ എന്നിവയ്ക്ക് പുറമേ, യുഎസിലെ ന്യൂയോർക്ക് ജെഎഫ്കെ, സാൻ ഫ്രാൻസിസ്കോ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ ഒൻപത് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ ഇൗ ഓഫർ ലഭ്യമാണ്. പ്രീമിയം ഇക്കോണോമി ക്യാബിനുകൾ ജൂലൈയിൽ ലൊസാഞ്ചലസിലേക്ക് അരങ്ങേറ്റം കുറിക്കും. 2023 അവസാനത്തോടെ ഇൗ സംവിധാനം വാഗ്ദാനം ചെയ്യുന്ന റൂട്ടുകളുടെ എണ്ണം 12 ആയി ഉയർത്തുമെന്നും എയർലൈൻസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)