Posted By user Posted On

civil cases കള്ളപ്പണ കേസും തട്ടിപ്പും; യുഎഇയിൽ 30 പ്രവാസികൾക്ക് 96 വർഷം തടവും 3.2 കോടി ദിർഹം പിഴയും

അബുദാബി: യുഎഇയിൽ 30 വിദേശികൾ അടങ്ങിയ സംഘവും ഏഴ് കമ്പനികളും കള്ളപ്പണ civil cases കേസുകളിലും തട്ടിപ്പുകളിലും പ്രതിയാണെന്ന് കോടതി കണ്ടെത്തി. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ച് ഇവർ നടത്തിയ തട്ടിപ്പുകളിൽ 3.2 കോടി ദിർഹം കവർന്നതായും കോടതിയിൽ തെളിഞ്ഞു.30 പ്രവാസികൾ അടങ്ങിയ തട്ടിപ്പ് സംഘത്തിലെ എല്ലാവർക്കും കൂടി ആകെ 96 വർഷത്തെ ജയിൽ ശിക്ഷയാണ് ദുബൈയിൽ കള്ളപ്പണ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ എല്ലാവരെയും യുഎഇയിൽ നിന്ന് നാടുകടത്തും. പ്രതികൾ എല്ലാവരും ചേർന്ന് 3.2 കോടി ദിർഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്. തട്ടിപ്പുകൾക്ക് ഉപയോഗിച്ച കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കും. 30 അംഗ സംഘത്തിന് പുറമെ തട്ടിപ്പ് കേസുകളിൽ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയ ഏഴ് കമ്പനികൾക്ക് ഏഴ് ലക്ഷം ദിർഹം പിഴ ചുമത്തിയിട്ടുമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *