fish boxയുഎഇയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പുതിയ നിയമം പുറത്തിറക്കി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അബൂദബി: എമിറേറ്റിലെ ജലാശയങ്ങളിൽ വിനോദത്തിനോ മത്സരത്തിനോ ആയി മത്സ്യബന്ധനം നടത്തുന്നതിന് fish box അബൂദബി പുതിയ നിയമം പുറത്തിറക്കി. ലൈസൻസുണ്ടെങ്കിലും പുതിയ നിയമപ്രകാരം അബൂദബി പരിസ്ഥിതി ഏജൻസി നിർദേശിക്കുന്ന കാര്യങ്ങൾ കൂടി ഇത്തരം മീൻപിടിത്തക്കാർ പാലിക്കേണ്ടിവരും. ‘താം’ സർക്കാർ സേവന പോർട്ടലിൽനിന്നാണ് മത്സ്യബന്ധന ലൈസൻസ് എടുക്കേണ്ടത്. ഒരാഴ്ചത്തെ ലൈസൻസിന് 30 ദിർഹവും ഒരു വർഷത്തേക്ക് 120 ദിർഹവുമാണ് ഫീസ്. അപേക്ഷകർക്ക് 18നു മുകളിൽ പ്രായമുണ്ടായിരിക്കണം. മത്സ്യബന്ധനത്തിനു പോകുന്ന ലൈസൻസുള്ള മുതിർന്നവർക്കൊപ്പം കുട്ടികൾക്ക് പോകാം. വിനോദ മീൻപിടിത്തത്തിൽ ചൂണ്ടയും നൂലും, സ്പിയർ ഗൺ, അല്ലെങ്കിൽ ഏജൻസി നിഷ്കർഷിച്ചിട്ടുള്ള മറ്റേതെങ്കിലും രീതികളുമാണ് ഉൾപ്പെടുക.മീൻപിടിത്തത്തിനുശേഷം പിടിച്ച മത്സ്യ ഇനങ്ങളും അവയുടെ അളവും ഏജൻസിക്ക് റിപ്പോർട്ടായി നൽകണം. മത്സരത്തിൽ പിടിക്കുന്ന മീനുകളെയും സമുദ്ര ജീവികളെയും കരക്കെത്തിക്കണമെന്നും ഇവ വിൽക്കാനോ ട്രോഫി ആയി സൂക്ഷിക്കാനോ പാടില്ലെന്നും അധികൃതർ നിർദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)