Posted By user Posted On

dr house 60,000 ചതുരശ്ര അടി വിസ്തീർണം, വില 2000 കോടി രൂപ; യുഎഇയിലെ ഏറ്റവും വിലയേറിയ വീട് വിൽപനയ്ക്ക്

ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്ക്ക്. 750 ദശലക്ഷം ദിർഹമാണ് വീടിന്റെ വില dr house. അതായത് ഏകദേശം 2000 കോടി രൂപ. 60,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് പണിതിരിക്കുന്നത്. അവിടെ ഏറ്റവും ഉയർന്ന ചെലവിൽ നിർമിച്ച ആഡംബര വീടാണിത്. ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരൻ അടക്കമുള്ളവർ വീട് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. എമിറേറ്റ്സ് ഹിൽസിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് പ്രധാന കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കിടപ്പുമുറി പണിതിരിക്കുന്നത്. താഴത്തെ നിലയിൽ ഡൈനിങ്ങിനും വിനോദത്തിനുമായി പ്രത്യേകം മുറികളും ഉണ്ട്. ഒരു വീടിന്റെ വലിപ്പമുണ്ട് ഓരോ റൂമിനും. 19 ബാത്ത്‌റൂമുകളും 15-കാർ ഗാരേജ്, ഇൻഡോർ, ഔട്ട്‌ഡോർ പൂളുകളും രണ്ട് ഡോമുകൾ, 80,000 ലിറ്റർ കോറൽ റീഫ് അക്വേറിയം, ഒരു പവർ സബ്‌സ്റ്റേഷൻ എന്നിവയും ഇവിടുത്തെ സൗകര്യങ്ങളിൽ ഉൾപ്പെടും. 2,500 ചതുരശ്ര അടിയിൽ ആണ് മറ്റു മുറികൾ നിർമ്മിച്ചിരിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഗസ്റ്റ് റൂമുകളും ഉണ്ട്. വൈൻ സൂക്ഷിക്കാനായും പ്രത്യേകമുറിയും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. 25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് നിലവറകളുമുണ്ട്. ഏറെ ആഗ്രഹിച്ചാണ് ഇങ്ങനെയൊരു വീട് ഉടമസ്ഥൻ പണിതത്. എന്നാൽ വിവാഹമോചനത്തെത്തുടർന്ന് ഇദ്ദേഹം ഇവിടെ ഒറ്റയ്ക്കായി. മാർബിൾ പാലസ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്.80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ ചെലവ് വരുന്ന ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് ഇത് പണിതത്. 12 വർഷമെടുത്താണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒൻപത് മാസത്തിലധികം 70 അതിവിദഗ്ധ തൊഴിലാളികളാണ് വീടിന്റെ പ്രത്യേക അലങ്കാരപണികൾക്കായി പണിയെടുത്തത്. പ്രതിമകളും പെയിന്റിംഗുകളുമടക്കം 400 കലാശേഖരങ്ങളും ഈ വീട്ടിലുണ്ട്. വിൽപനയിൽ വീട്ടിലെ ഫർണിച്ചറും ഈ അലങ്കാര വസ്തുക്കളുമെല്ലാം ഉൾപ്പെടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *