expat പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പ്രവാസി മലയാളി expat മരിച്ചു.ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോർജ് (55) ആണ് മരിച്ചത് . ടാങ്കിന്റെ ചോർച്ച അടക്കുന്നതിന്റെ ഭാഗമായി വെൽഡ് ചെയ്യുന്നതിനിടെ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അൽ യമാമ കമ്പനിയിലെ ഗാരേജിലെ വെൽഡറായിരുന്നു ഇദ്ദേഹം. അറാംകോയിൽ നിന്ന് ക്രൂഡ്ഓയിൽ കൊണ്ടുവരുന്ന ടാങ്കർ, ചോർച്ചയെ തുടർന്ന് വർക്ക് ഷോപ്പിലെത്തിച്ചു. വെൽഡ് ചെയ്യാൻ കട്ട് ചെയ്യുന്നതിനിടെ സ്ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു. ബിൽഡിംഗിന്റെ മുകളിലേക്ക് തെറിച്ചുവീണ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെ മുസാഹ്മിയയിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്.മൃതദേഹം മുസാഹ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)