Posted By user Posted On

clarinase അനധികൃത മയക്കുമരുന്ന് കച്ചവടം നടത്തിയതിന് 13 വർഷം ജയിലിൽ കിടന്നു; പുറത്തിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം;യുഎഇയിൽ കായികതാരം അറസ്റ്റിൽ

മയക്കുമരുന്ന് വിറ്റതിന് 13 വർഷത്തെ ജയിലിൽ കിടന്നതിന് ശേഷം മോചിതനായ ഒരു കായിക ചാമ്പ്യനെ ദുബായ് പോലീസ് clarinase രണ്ടാം തവണയും പിടികൂടിയതായി അറബിക് ദിനപത്രമായ ഇമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്യുന്നു. അധികാരികൾ പറയുന്നതനുസരിച്ച്, കായികതാരം തന്റെ നല്ല പ്രശസ്തിയും ധാരാളം ആളുകളുമായുള്ള ബന്ധവും ഉപയോഗിച്ച് തന്റെ വ്യാപാരം തന്ത്രപരമായി നടത്തി. തൻറെ ജിംനേഷ്യത്തിൽ എത്തുന്ന യുവാക്കളെ ഉൾപ്പെടെ ഇയാൾ ലഹരി മരുന്ന് കച്ചവടത്തിന് ഇരകളാക്കി. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളവരുമായി ബന്ധം സ്ഥാപിച്ചും ലഹരി മരുന്ന് വ്യാപാരം മെച്ചപ്പെടുത്താൻ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു. അയൽരാജ്യങ്ങളിലെ ലഹരി കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായും പൊലീസ് കണ്ടെത്തി. നിരോധിത വസ്‌തുക്കൾ കുതിരകൾക്കുള്ള പോഷകാഹാരത്തിൽ ഒളിപ്പിച്ച് വച്ച് രക്ഷപ്പെടുന്നതിന് താരം ശ്രമിച്ചിരുന്നു. ഇയാളുടെ പ്രവർത്തനത്തെക്കുറിച്ച് ദുബായ് പൊലീസിന് സൂചന ലഭിച്ചതോടെ ഇയാളുടെ പദ്ധതി പരാജയപ്പെട്ടു. താരത്തിൻറെ ഇയാളുടെ പ്രൊമോട്ടർമാരെ അറസ്റ്റ് ചെയ്യുകയും രണ്ടാം ഭാര്യയുടെ വീട്ടിൽ നിന്ന് പോഷകാഹാര സപ്ലിമെന്റുകളിൽ ഒളിപ്പിച്ചിരുന്ന വൻ തോതിലുള്ള ലഹരിമരുന്ന് കണ്ടെത്തുകയും ചെയ്തു. അതിവേഗം സമ്പത്ത് നേടി ആഡംബര ജീവിതം നയിക്കുകയായിരുന്നു താരത്തിൻറെ ലക്ഷ്യം. അങ്ങനെയാണ് അയൽരാജ്യത്തെ മറ്റ് ഡീലർമാരുമായി ചേർന്ന് മയക്കുമരുന്ന് കച്ചവടം തുടങ്ങിയത്. നേരത്തെ ഇതേ കുറ്റത്തിന് പിടിയിലായ ഇയാളെ വിചാരണയ്ക്ക് ശേഷം, ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു, പക്ഷേ 13 വർഷത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചു. മോചിതനായ ശേഷം, പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുമെന്ന് വിശ്വസിച്ച അദ്ദേഹം തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നു. എന്നാൽ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയും വീണ്ടും 15 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *