spider man homecoming സ്പൈഡർമാന് യുഎഇയിൽ വിലക്ക്
സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ ‘സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സ്’ യുഎഇയിലും സൗദിയിലും പ്രദർശനം വിലക്കി spider man homecoming. വോക്സ് സിനിമാസ് ആണ് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചത്. സെൻസർഷിപ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിലക്കിനു കാരണമെന്നാണ് സൂചന. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളിലും വിലക്ക് വന്നേക്കും. 2018ൽ ഓസ്‌കർ നേടിയ ‘സ്‌പൈഡർ മാൻ: ഇൻ ടു ദ് സ്പൈഡർ വേഴ്‌സ്’ എന്ന ചിത്രത്തിന്റെ തുടർച്ചയായ സിനിമയാണിത്. ഈ ചിത്രം ഈമാസം 2ന് അമേരിക്കയിൽ റിലീസ് ചെയ്തിരുന്നു. 22ന് ഗൾഫ് മേഖലയിൽ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തെ പ്രദർശനത്തിൽ നിന്ന് വിലക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)