smart gates സുരക്ഷിത നഗരം പദ്ധതി; യുഎഇയിൽ സ്ഥാപിക്കുന്നത് 20 സ്മാർട്ട് ഗേറ്റുകൾ
റാസൽഖൈമ: ആഗോള സുരക്ഷ സൂചികകളുടെ അടിസ്ഥാനത്തിൽ റാസൽഖൈമയെ സമ്പൂർണ സുരക്ഷിത നഗരമാക്കാനുള്ള smart gates പദ്ധതികൾ അന്തിമ ഘട്ടത്തിലെന്ന് അധികൃതർ. ഇതോടനുബന്ധിച്ച് സേഫ് സിറ്റി ഗ്രൂപ്പിൻറെ സഹകരണത്തോടെ നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റുകൾ റോഡിൽ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ടം ആരംഭിച്ചതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമി പറഞ്ഞു. റാസൽഖൈമയിലെ പ്രധാന പാതകളിൽ 20 സ്മാർട്ട് ഗേറ്റുകളാണ് സ്ഥാപിക്കുക. രാജ്യത്ത് സമ്പൂർണ സുരക്ഷിതത്വമെന്ന രാഷ്ട്രനായകരുടെയും ആഭ്യന്തര മന്ത്രാലയത്തിൻറെയും തന്ത്രപരമായ ആശയത്തിൽ നിന്നാണ് റാസൽഖൈമയിൽ സ്മാർട്ട് സേഫ്റ്റി പദ്ധതി നടപ്പാക്കുന്നത്. അപകടങ്ങളും തുടർന്നുള്ള ദുരന്തങ്ങളും ഒഴിവാക്കുന്നതിന് ബോധവത്കരണ പരിപാടികൾക്കൊപ്പം നൂതന സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സുരക്ഷ സംവിധാനങ്ങൾ സജ്ജമാക്കുന്നത് സമൂഹ സുരക്ഷ വർധിപ്പിക്കും. പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കപ്പെടുന്ന സ്മാർട്ട് ഗേറ്റുകൾ റാക് പൊലീസ് ഓപറേഷൻ റൂമുമായി ബന്ധിപ്പിക്കും. മുഴുസമയ നിരീക്ഷണത്തിനും സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനും നിർമിത ബുദ്ധി സ്മാർട്ട് കാമറകൾ ഉപകരിക്കും. അപകടങ്ങളുടെ സ്മാർട്ട് റിപ്പോർട്ടിങ്ങിനൊപ്പം സുരക്ഷിതമായ ട്രാഫിക് അന്തരീക്ഷം സംജാതമാക്കാനും ഇത് സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)