expat ദുരൂഹ സാഹചര്യത്തിൽ കാണാതായി, രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ ആളൊഴിഞ്ഞ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രവാസി മലയാളിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു
റാസൽഖൈമ: ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ expat റാസൽഖൈമയിലെ ആളൊഴിഞ്ഞ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത തിരുവനന്തപുരം സ്വദേശി ബിജു ഗോപിനാഥൻ നായരുടെ (44) മൃതദേഹം ദുബൈ ജബൽ അലിയിൽ സംസ്കരിച്ചതായി സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു. മാർച്ച് 11നാണ് അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് ബിജു കമ്പനിയിൽ നിന്നിറങ്ങിയത്. ലഗേജ് താമസസ്ഥലത്ത് ഒരുക്കിവെച്ച ശേഷം സലൂണിലേക്കെന്നുപറഞ്ഞ് പോയ ബിജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. കമ്പനിയിലും പരിചയക്കാർക്കിടയിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പൊലീസിലും നാട്ടിൽ കുടുംബത്തെയും വിവരമറിയിച്ചു. അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും അന്വേഷണത്തിനൊടുവിൽ രണ്ട് മാസത്തിനുശേഷം റാക് ജസീറയിൽ ആളൊഴിഞ്ഞ വില്ലയിൽ ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് 13ന് മരണം സംഭവിച്ചെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് ബന്ധു അഖിലും സാമൂഹിക പ്രവർത്തകൻ പുഷ്പനും പറഞ്ഞു. കിളിമാനൂർ പുത്തൻവീട് ഗോപിനാഥൻ നായർ- വിജയമ്മ ദമ്പതികളുടെ മകനായ ബിജു റാസൽഖൈമയിൽ ഒർഗി കെമിക്ക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഷീജയാണ് ഭാര്യ. എട്ടുവയസ്സുകാരൻ അമർനാഥ് ഏക മകനാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)