work abroadതൊഴിലാളി ജോലിക്കിടെ മരിച്ചാലും പരുക്കേറ്റാലും നഷ്ടപരിഹാരം നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യത; അറിയിപ്പുമായി യുഎഇ മന്ത്രാലയം
അബുദാബി∙ യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റാലും അംഗവൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും work abroad നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യത.തൊഴിലാളി മരിച്ചാൽ അന്തരാവകാശികൾക്ക് നഷ്ടപരിഹാരം നൽകണം. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ തൊഴിലാളി സുഖം പ്രാപിക്കുംവരെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാണം. ശസ്ത്രക്രിയ, എക്സ്-റേ, മെഡിക്കൽ ടെസ്റ്റുകൾ, മരുന്ന് തുടങ്ങി ആശുപത്രിയിലെ മുഴുവൻ ചെലവുകളും കമ്പനി ഉടമ വഹിക്കണം. വൈകല്യം തെളിയിക്കപ്പെട്ടവർക്ക് മരുന്നുകൾ, പുനരധിവാസത്തിനു വേണ്ട സൗകര്യങ്ങൾ, സഞ്ചാരത്തിന് ആവശ്യമായ കൃത്രിമ ഉപകരണങ്ങൾ, ചികിത്സാ ചെലവുകൾ എന്നിവയും തൊഴിലുടമ നൽകണം. ജോലിക്കിടെ അപകടത്തിലോ രോഗം മൂലമോ തൊഴിലാളി മരിച്ചാൽ 24 മാസത്തെ അടിസ്ഥാന വേതനം നൽകണം. ഇതു 18,000 ദിർഹത്തിൽ കുറയാനോ 2 ലക്ഷം ദിർഹത്തിൽ കൂടാനോ പാടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)