Posted By user Posted On

യുഎഇയിൽ പുസ്തകമേളയ്ക്കിടെ അധിക്ഷേപം; വിഡിയോ പങ്കുവച്ച സ്ത്രീക്ക് തടവും പിഴയും ശിക്ഷ

അബുദാബി ∙ അബുദാബിയിൽ പുസ്തകമേളയ്ക്കിടെ മറ്റൊരാളെ അധിക്ഷേപിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു. വിഡിയോ സ്ത്രീ തത്സമയം പങ്കുവച്ചിരുന്നതായി കണ്ടെത്തി. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതിന്  ആറ് മാസം തടവും 50,000 ദിർഹം പിഴയും കോടതി വിധിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട്ട് ചെയ്തു. ശിക്ഷാവിധിയുടെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും വിഡിയോകളും നീക്കം ചെയ്യുകയും ഉപയോഗിച്ച ഉപകരണം കണ്ടുകെട്ടുകയും പ്രതിയുടെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കുകയും ചെയ്യും. കൂടാതെ, അപമാനിച്ച കുറ്റത്തിന് 10,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.  അതേസമയം, വിധി അന്തിമമാകുന്ന തീയതി മുതൽ മൂന്നു വർഷത്തേക്ക് ജയിൽ ശിക്ഷ നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചു. എന്നാൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞാൽ പ്രതിയെ രാജ്യത്ത് നിന്ന് പുറത്താക്കും. രാജ്യത്തെ സൈബർ ക്രൈം നിയമം അനുസരിച്ച്, ഒരാളുടെ സ്വകാര്യതയിലേയ്ക്കും വ്യക്തിജീവിതത്തിലേയ്ക്കും കടന്നുകയറുന്ന ഫോട്ടോകളോ വിഡിയോകളോ കമന്റുകളോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണം.  യുഎഇയുടെ സംസ്കാരത്തിനും പൈതൃകത്തിനും എതിരായ പോസ്റ്റുകൾ, കിംവദന്തികൾ, തെറ്റായ വാർത്തകൾ എന്നിവയും ഒഴിവാക്കണം. കൂടാതെ ഗവൺമെന്റ് അല്ലെങ്കിൽ ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങൾ വെളിപ്പെടുത്തരുതെന്നും ഉപദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *