ajman ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ ഈ എമിറേറ്റ്സിൽ 166 തടവുകാർക്ക് മോചനം
അജ്മാൻ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് ajman അൽ നുഐമി 166 തടവുകാരെ മോചിപ്പിക്കുന്നു. ബലിപെരുന്നാൾ മുൻനിർത്തിയാണ് നടപടി. ശിക്ഷാ കാലാവധിയിൽ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ശിക്ഷ കഴിഞ്ഞ് മോചിതരായ ആളുകൾ സമൂഹത്തിലേക്കും പൊതുജീവിതത്തിലേക്കും മടങ്ങിവരാനും തടവുകാർ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരുന്നതിലൂടെ ഈദിന്റെ സന്തോഷം പൂർത്തിയാകാനും കഴിയട്ടെയെന്ന് അജ്മാൻ ഭരണാധികാരി ആശംസിച്ചു. ഭരണാധികാരിയുടെ നടപടി ആഘോഷവേളയിൽ അവരുടെ കുടുംബങ്ങളിൽ സന്തോഷം നൽകുവാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാൻ പൊലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. തടവിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)