law താമസ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പ്രത്യേക കർമപദ്ധതിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ പിടികൂടുന്നതിനായി പുതിയ കർമപദ്ധതിയുമായി law ആഭ്യന്തര മന്ത്രാലയം. ഇതിനായി പ്രത്യേക സമിതിക്ക് രൂപം നൽകും. മറ്റ് മന്ത്രാലയങ്ങളുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാകും ഇതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ 130,000 താമസ നിയമലംഘകർ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്ക്. ഇതിൽ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്പോൺസർഷിപ്പിലാണ്. അനധികൃത താമസക്കാർക്ക് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറാനുള്ള അവസരം നൽകാതെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇത്തരക്കാർ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നനായി ട്രാവൽ ബാൻഡും ഏർപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും ഇവരിൽ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല. നിയമലംഘകരിൽ ഭൂരിപക്ഷവും ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. അനധികൃത താമസക്കാരിൽ നല്ലൊരു ശതമാനവും ഗാർഹിക തൊഴിലാളികളാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, താമസ നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് പരിശോധനകൾ നടന്നുവരുകയാണ്. ഇവ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)