expat യുഎഇയിൽ മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവം; ജോലിക്കാരിക്കും ഷോക്കേറ്റു, അന്വേഷണം തുടങ്ങി പൊലീസ്
ദുബൈ: എഞ്ചിനീയറായിരുന്ന മലയാളി യുവതി കഴിഞ്ഞയാഴ്ച ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുബൈ expat പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് ദുബൈയിലെ വസതിയിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. എഞ്ചിനീയറായ ഭർത്താവ് വിശാഖ് ഗോപിയും മകൻ നിവേഷ് കൃഷ്ണയും വീട്ടുജോലിക്കാരിയും ഈ സമയം അൽ തവാർ -3ലെ വീട്ടിലുണ്ടായിരുന്നു. ഏതാണ്ട് വൈകുന്നേരം 7.15ഓടെ അടുക്കളിയിൽ പാത്രം കഴുകുകയായിരുന്ന വീട്ടജോലിക്കാരിക്ക് പാത്രത്തിൽ നിന്ന് ഷോക്കേറ്റതായി അനുഭവപ്പെട്ടു. അതേസമയം തന്നെ ബാത്ത്റൂമിൽ നിന്ന് നീതുവിന്റെ നിലവിളിയും കേട്ടു. പാത്രം പെട്ടെന്ന് വലിച്ചെറിഞ്ഞതുകൊണ്ടാണ് ജോലിക്കാരി രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. ഉടൻ തന്നെ വിശാഖും ജോലിക്കാരിയും നീതുവിന് എന്ത് സംഭവിച്ചുവെന്നറിയാൻ ബാത്ത്റൂമിലേക്ക് ഓടി. നീതുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസ് അന്വേഷിക്കുന്ന ദുബൈ പൊലീസ് സംഘം കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് പ്രത്യേക ഫോറൻസിക് വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തി. ബാത്ത്റൂമിലെ വാട്ടർ ഹീറ്റർ ഉൾപ്പെടെ പരിശോധിക്കുകയും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. നീതുവിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കെട്ടിടത്തിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയണമെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും വിശാഖ് പ്രതികരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)