യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് മാംസ വിതരണത്തിന് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കണം; നിർദേശവുമായി അധികൃതർ
അബൂദബി: ബലിപെരുന്നാളിനോടനുബന്ധിച്ച് മികച്ച രീതിയിൽ മൃഗബലി നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമായി സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് അബൂദബി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. യു.എ.ഇ, സബായേ അൽ ജസീറ, സബേഹതി, ഹലാൽ സമറാന തുടങ്ങിയ ആപ്പുകളാണ് മൃഗബലി ചെയ്യുന്ന മൃഗം, അവയുടെ ഭാരം, എങ്ങനെ മുറിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദേശിക്കാനും ബലിമാംസം എത്തിക്കേണ്ട വിലാസം നൽകാനും ഉപയോഗിക്കേണ്ടത്. മൃഗബലി നടത്തുന്നതിലെ തിരക്ക് ഒഴിവാക്കാൻ പെരുന്നാളിന്റെ രണ്ടും മൂന്നും ദിനങ്ങൾ മൃഗബലിക്കായി തിരഞ്ഞെടുക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. പൊതു കശാപ്പുശാലകളിൽ വേണം മൃഗബലി നടത്താനെന്ന് അബൂദബി കാർഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)