യുഎഇ വിമാനത്താവളത്തിൽ വൻ തിരക്ക്; യാത്ര മുടങ്ങാതിരിക്കാൻ പ്രവാസി മലയാളികൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
അബൂദബി: ബലിപെരുന്നാളും സ്കൂൾ വേനൽക്കാല അവധിയും ഒരുമിച്ചുവന്നതോടെ അബൂദബി വിമാനത്താവളത്തിൽ വൻ തിരക്ക്. വിവിധ കാരണങ്ങളാൽ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താനാവാതെ യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ യാത്രക്കാർ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ജൂലൈ ഏഴുവരെ ഒമ്പതുലക്ഷത്തോളം പേർ അബൂദബി വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ എയർപോർട്ട് റോഡുകളിലും അനുബന്ധ പാതകളിലുമെല്ലാം ഗതാഗതത്തിരക്കേറും. ഇത് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തുന്നത് തടസ്സപ്പെടുത്താനിടയുണ്ട്. അതുകൊണ്ട് യാത്രക്കാർ മൂന്നുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താനുള്ള ക്രമീകരണങ്ങൾ നടത്തണം. 59 രാജ്യങ്ങളിലെ 109 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന 5,000ത്തിലധികം വിമാനങ്ങളാണ് അബൂദബിയിൽ സർവിസ് നടത്തുന്നത്. എല്ലാ ഫ്ലൈറ്റുകളുടെയും ബോർഡിങ് പുറപ്പെടുന്നതിന് 20 മിനിറ്റുമുമ്പ് അടക്കും. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ, തിരഞ്ഞെടുത്ത ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ കൗണ്ടറുകൾ എയർവേകൾ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സമയവും പുറപ്പെടൽ ടെർമിനലും പരിശോധിക്കണം.തിരക്ക് ഒഴിവാക്കാൻ ഓൺലൈനിൽ ചെക്ക് ഇൻ ചെയ്ത് നേരത്തെ വിമാനത്താവളത്തിലെത്താൻ ശ്രമിക്കണം. മുതിർന്നവർക്ക് 35 ദിർഹത്തിനും കുട്ടിക്ക് 25 ദിർഹത്തിനും മിന സായിദിലോ അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിലോ ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാം. അതേസമയം, യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് മലയാളികളെയും കൂടുതലായി ബാധിക്കും. സ്കൂൾ അടച്ചതും ബലിപെരുന്നാൾ ഒപ്പം വന്നതുമെല്ലാമാണ് നാട്ടിലേക്ക് പോവുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാക്കിയത്. ഇത് എയർപോർട്ടുകളിൽ കൂടുതൽ തിക്കിനും തിരക്കിനും കാരണമാവുന്നുണ്ട്. യാത്രക്കാരുടെ നിര വിമാനത്താവളത്തിന് പുറത്തേക്കും നീണ്ടതോടെ നിരവധി പേർക്ക് കൃത്യസമയത്തിന് അകത്തുകടക്കാനുമാവാത്ത സ്ഥിതിയുണ്ട്. ചെക്കിങ്ങിനായി മൂന്നുമണിക്കൂർ മുമ്പേ എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)