യുഎഇ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവ്
കാറിൽ 5 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51 കാരന് 11 വർഷം തടവും തുടർന്ന് നാടുകടത്താനും അജ്മാൻ ക്രിമിനൽ കോടതി വിധിച്ചു. അജ്മാനിലെ കുട്ടിയുടെ വീടിന് മുന്നിൽ വെച്ചാണ് ഇയാൾ തന്റെ വാഹനത്തിൽ കയറ്റി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.
ലൈംഗിക പീഡനം, അസഭ്യം പറയൽ, പൊതു അസഭ്യം, മോഷണം തുടങ്ങിയ 37 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി. നേരത്തെ നാടുകടത്തപ്പെട്ടിരുന്നെങ്കിലും വീണ്ടും മടങ്ങി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നഗ്നരായ ആറ് കുട്ടികളുടെ ചിത്രങ്ങൾ പോലീസ് കണ്ടെത്തി. ഇയാൾ കുറ്റസമ്മതം നടത്തുകയും 11 വർഷത്തെ തടവിന് ശിക്ഷിക്കുകയും തുടർന്ന് നാടുകടത്തുകയും ചെയ്തു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)