kerala അതിദാരുണം; തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ വച്ച് വധുവിന്റെ അച്ഛനെ അടിച്ച് കൊന്നു; മരിച്ചത് ഏറെനാൾ പ്രവാസിയായിരുന്നയാൾ
തിരുവനന്തപുരം∙ മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. kerala തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു ഇദ്ദേഹം. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണു ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിലായി. ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തകർച്ചയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾ സ്ഥിരമാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി ഭർത്താവ് പറഞ്ഞു. പ്രതിയായ ജിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. ഇതുകൊണ്ടാണ് മകളുമായുള്ള വിവാഹ ആലോചന രാജു നിരസിച്ചതെന്നും കല്യാണം നടത്തിക്കൊടുത്തില്ലെങ്കിൽ കാണിച്ചുതരാമെന്ന് പ്രതികൾ വെല്ലുവിളിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയൽവാസികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.ഇവർ രാജുവും കുടുംബവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. സംഘർഷത്തിനും കയ്യാങ്കളിക്കുമിടെ പെൺകുട്ടിയുടെ പിതാവിനെ ഇവർ മൺവെട്ടിയുമായി ആക്രമിച്ചു. ജിഷ്ണുവിന്റെ സഹോദരൻ ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴിച്ചത്. തലയ്ക്ക് അടിയേറ്റ രാജു നിലത്തുവീണു. ഇതിനു പിന്നാലെ നാലുപേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂറൽ എസ്.പി ഡി.ശിൽപ പറഞ്ഞു. പ്രതികൾ ലഹരി ഉപയോഗിച്ചോ എന്നത് പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കൂ. ചില കേസുകൾ പ്രതികൾക്കെതിരെ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും റൂറൽ എസ്.പി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)