Posted By user Posted On

എമിറേറ്റ്സ് ഡ്രോ പുതിയ നറുക്കെടുപ്പിൽ സമ്മാനം 941,367 ദിർഹം, വിജയികളായത് 11,928 പേർ

എമിറേറ്റ്സ് ഡ്രോയുടെ EASY6, FAST5, MEGA7 മത്സരങ്ങളിൽ വിജയികളായത് 11,928 പേർ. മൊത്തം വിതരണം ചെയ്ത പ്രൈസ് മണി AED 941,367.

ഇറ്റലിയിൽ നിന്നുള്ള ആൻഡ്രിയ ബെല്ലാന്റിക്ക് ഒരു അക്കത്തിന്റെ വ്യത്യാസത്തിൽ 100 മില്യൺ ദിർഹം നഷ്ടമായി. യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ ബെല്ലാന്റി വെനീസിൽ അവധി ആഘോഷിക്കുമ്പോഴാണ് നറുക്കെടുപ്പ് നടന്നത്.

“വലിയ സർപ്രൈസാണിത്. എന്റെ ഹോളിഡേ സന്തോഷം ആയിരം ഇരട്ടിയായി.” ബെല്ലാന്റി പറയുന്നു.

മറ്റൊരു പ്രധാന വിജയി ലെബനീസ് ഡോക്ടറായ അലി അബ്ദല്ലയുടെതാണ്. രണ്ടു മക്കളുടെ അച്ഛനായ അബ്ദല്ല 2014 മുതൽ യു.എ.ഇയിൽ സ്ഥിരതാമസമാണ്. FAST5 റാഫ്ളിലൂടെ 75,000 ദിർഹമാണ് അദ്ദേഹം നേടിയത്. “ഈ സമ്മാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. പക്ഷേ, 15 മില്യൺ ദിർഹം അല്ലെങ്കിൽ 100 മില്യൺ ദിർഹം സ്വന്തമാകുന്നത് വരെ ഞാൻ എമിറേറ്റ്സ് ഡ്രോ കളിക്കുന്നത് തുടരും.” ഡോ. അലി പറഞ്ഞു.

എമിറേറ്റ്സ് ഡ്രോ കളിച്ചു തുടങ്ങി ആദ്യ മാസത്തിൽ തന്നെയാണ് ആൻഡ്രിയ ബെല്ലാന്റിക്ക് സമ്മാനം ലഭിച്ചതെങ്കിൽ ഡോ. അലി ആറ് മാസം മുൻപാണ് ​ഗെയിം കളിച്ചു തുടങ്ങിയത്.

ഇത്യോപ്യൻ-അമേരിക്കൻ പൗരനായ തെരുസ്യു അലെമ്യുവാണ് മറ്റൊരു വിജയി. കഴിഞ്ഞയാഴ്ച്ച എമിറേറ്റ്സ് എമിറേറ്റ്സ് ഡ്രോയിലൂടെ 2.5 ലക്ഷം ദിർഹം നേടിയ അദ്ദേഹം ഈ ആഴ്ച്ച MEGA7 വിജയിയുമായി.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf 👆👆

Comments (0)

Leave a Reply

Your email address will not be published. Required fields are marked *