
taxi യുഎഇയിൽ ഡ്രൈവറില്ലാത്ത ടാക്സിയിൽ ഫ്രീയായി ചുറ്റിക്കറങ്ങാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
അബുദാബി: യുഎഇയിൽ ഡ്രൈവറില്ലാത്ത ടാക്സിയിൽ ഫ്രീയായി ചുറ്റിക്കറങ്ങാൻ താത്പര്യമുണ്ടോ. taxi എങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം. അബുദാബിയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളായ യാസ് ഐലന്റിലും സാദിയാത്ത് ഐലന്റിലുമാണ് ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളിൽ സൗജന്യമായി സഞ്ചരിക്കാൻ അവസരമുള്ളത്. പെരുന്നാൾ അവധിക്കാലത്തെ അവശേഷിക്കുന്ന ദിവസങ്ങളിലേക്ക് കൂടി മാത്രമായിരിക്കും ഈ ഓഫർ ഉണ്ടാവുക എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. Txai എന്ന് പേരിട്ടിരിക്കുന്ന, പൂർണമായും ഡ്രൈവർ രഹിതമായി ടാക്സി വാഹനത്തിൽ ഫ്രീയായി സഞ്ചരിക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് ഇപ്പോൾ പ്രയോജനപ്പെടുത്താമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി – അബുദാബി) ട്വിറ്ററിലൂടെ അറിയിച്ചു. ഡ്രൈവറില്ലാ ടാക്സിയുടെ സൗജന്യ സേവനം ലഭ്യമാവാൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ Txai മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് തീയ്യതിയും സമയവും, എവിടെ നിന്ന് എവിടേക്കാണ് പോകേണ്ടതെന്ന വിവരങ്ങളും നൽകിയാൽ യാത്ര ബുക്ക് ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)