ഗൾഫിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
ദോഹ∙ ഖത്തറില്‍ നിന്ന് ഒമാനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മാഹി പെരിങ്ങാടി പുതിയപുരയില്‍ മുഹമ്മദ് അഫ്ലഹ് (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവരില്‍ മിസ്ബാഹ് (38) സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വാഹനത്തിലുണ്ടായിരുന്ന മസ്ക്കത്തില്‍ താമസിക്കുന്ന അഫ്ലഹിന്റെ സഹോദരന് മുഹമ്മദ് അഫ്താഹും 8 വയസുള്ള മകന് മുഹമ്മദ് ആസിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകം ഇടിച്ചാണ് അപകടമുണ്ടായത്.സലാലയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തില്‍ തുംറൈത്തില്‍ നിന്ന് അകലെ കിറ്റ്പിറ്റിനടുത്ത് വെച്ചാണ് ഒട്ടകം ഇടിച്ച് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം
.
Comments (0)