trafficയുഎഇയില്‍ ഇന്ന് മുതല്‍ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് 50,000 ദിർഹം പിഴ
ദുബായിൽ പുതിയ ട്രാഫിക് നിയമം ഭേദഗതി ചെയ്തതനുസരിച്ച് നാളെ 2023 ജൂലൈ 6 മുതൽ ഗുരുതരമായ ലംഘനങ്ങൾക്ക് 50,000 ദിർഹം പിഴ നൽകേണ്ടി വരും.
അശ്രദ്ധമായി വാഹനമോടിക്കുന്നതും റെഡ് ലൈറ്റ് മറികടക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽപ്പെടും. ഈ ലംഘനങ്ങളെതുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് 50,000 ദിർഹം പിഴ നൽകേണ്ടിവരും.
അശ്രദ്ധമായോ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുക ♦ ചുവന്ന ലൈറ്റ് മറികടന്ന് വാഹനമോടിക്കുക ♦ നിയമവിരുദ്ധമായി ഉപയോഗിച്ചതോ വ്യാജമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം വാഹനമോടിക്കുക ♦ പോലീസ് വാഹനവുമായി ബോധപൂർവം കൂട്ടിയിടിക്കുകയോ മനഃപൂർവം അതിന് കേടുവരുത്തുകയോ ചെയ്യുക തുടങ്ങിയവയെല്ലാം ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽപ്പെടും.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)