അജ്മാനിലെ കെട്ടിടത്തിൽ തീപിടുത്തത്തെ തുടർന്ന് ഒഴിപ്പിച്ച താമസക്കാർ മടങ്ങിയെത്തി
അജ്മാനിലെ വൺ ടവറിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഒഴിപ്പിച്ച താമസക്കാർ വീടുകളിലേക്ക് മടങ്ങിയെത്തി. തീപിടുത്തത്തെ തുടർന്ന് 225 അപ്പാർട്മെന്റിലെ താമസക്കാരെയാണ് സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നത്. വീടുകളിലേക്ക് മടങ്ങിയെത്തിയവരെ അജ്മാൻ പോലീസ് പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. ജൂൺ 26ന് രാത്രിയാണ് അജ്മാനിലെ 32 നിലകളുള്ള ടവറിന്റെ 16ാം നിലയില്‍നിന്ന് തീപിടിച്ചത്. അപകടത്തെതുടര്‍ന്ന് 810 വ്യക്തികളെ വിവിധ ഹോട്ടൽ അപ്പാർട്മെന്റുകളിലേക്ക് മാറ്റിയിരുന്നു. തീപിടിത്തത്തിൽ മൊത്തം 64 അപ്പാർട്മെന്റുകളും പത്ത് വാഹനങ്ങളും നശിച്ചിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)