സൈബർ തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്
സൈബർ തട്ടിപ്പുകൾ രാജ്യത്ത് പലയിടത്തും കൂടിവരുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഡിജിറ്റല്‍ സംരക്ഷണം, സുരക്ഷിത സമൂഹം (മസൂലിയ) എന്ന പ്രമേയത്തിലാണ് മൂന്നുമാസം നീളുന്ന ബോധവത്കരണ പരിപാടികള്‍ നടത്തുന്നതെന്ന് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്രി പറഞ്ഞു. ആളുകൾക്ക് നിരന്തരമായി എമിറേറ്റ്സ് പോസ്റ്റിന്റെ പേരിലും, ബാങ്കിന്റെ പേരിലും മെസ്സേജും, ഫോൺ വിളികളും ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഫോണിൽ ലഭിക്കുന്ന സംശയകരമായ ലിങ്കുകൾ ഓപ്പൺ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയം തോന്നുന്ന ഫോണ്‍ വിളികളോ ഇ-മെയിലോ വന്നാല്‍ ഉടന്‍ പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 8002626ലോ, [email protected] മെയിലിലോ അറിയിക്കണം. അബൂദബി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വിവരം കൈമാറാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)